ന്യൂഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യയുടെ 22 അംഗ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 26 മുതൽ 30 വരെ പെർത്തിൽ നടക്കുന്ന നാല് മത്സരങ്ങളിൽ സലീമ ടെറ്റെ ടീമിനെ നയിക്കും.
പെർത്ത് ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന നാല് മത്സരങ്ങളടങ്ങിയ പര്യടനം എഫ്ഐഎച്ച് ഹോക്കി വനിതാ നേഷൻസ് കപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ അവസാന തയാറെടുപ്പ് കൂടിയാണ്.
ജൂണ്‍ 15 മുതൽ 21 വരെ ഓക്ലന്ഡിലാണ് നേഷൻസ് കപ്പ്.